വിദേശ പൗരന്‍മാര്‍ രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ ജയിലിലടയ്ക്കുമെന്ന് യുഎസ്

News Photo 1 - America - Otta Nottathil - us_asks_foreigners_to_register_or_jail
വാഷിങ്ടണ്‍: വിദേശ പൗരന്മാര്‍ക്കെതിരേ കടുത്ത നടപടികളുമായി യുഎസ്. 30 ദിവസത്തിലധികം രാജ്യത്ത് തുടരുന്നവര്‍ സര്‍ക്കാരില്‍ രജിസ്ററര്‍ ചെയ്യണം, അതിനു തയാറല്ലാത്തവര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും അല്ലെങ്കില്‍ ജയിലില്‍ അടക്കുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. ഏലിയന്‍ രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരമാണ് പുതിയ നടപടി. ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് എക്സില്‍ പോസ്ററ് പങ്കു വച്ചിരിക്കുന്നത്. പെട്ടെന്ന് രാജ്യം വിടുക അല്ലെങ്കില്‍ സെല്‍ഫ് ഡീപോര്‍ട്ട് ചെയ്യുക എന്നാണ് പോസ്ററിലുള്ളത്.

യുഎസില്‍ തുടരുന്ന വിദേശപൗരന്മാര്‍ സദാ സയമവും രജിസ്ട്രേഷന്‍ തെളിവുകള്‍ കൈയില്‍ കരുതണമെന്ന നിയമം നടപ്പിലാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. വേണ്ടത്ര രേഖകള്‍ ഇല്ലാതെ യുഎസില്‍ തുടരുന്നവരെ ഉദ്ദേശിച്ചാണ് പുതിയ നീക്കം. അംഗീകൃതമായ തൊഴില്‍ വിസ, സ്ററുഡന്‍റ് വിസ, ഗ്രീന്‍ കാര്‍ഡ്, എച്ച്~1ബി വിസ എന്നിവ ഉള്ളവരെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരായാണ് കണക്കാക്കുന്നത്. അവരും സദാസമയവും രേഖകള്‍ കൊണ്ടു നടക്കേണ്ടതുണ്ട്. ഇത്തരം വിസകളുള്ളവരുടെ കുട്ടികള്‍ 14 വയസു പൂര്‍ത്തിയാക്കുന്നതോടെ റീ രജിസ്ററര്‍ ചെയ്യേണ്ടതാണെന്നും നിര്‍ദേശത്തിലുണ്ട്.

സെല്‍ഫ് ഡീപോര്‍ട്ട് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി പോസ്ററിലുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചു പോകേണ്ട ഫ്ലൈറ്റ് തെരഞ്ഞെടുക്കാം. യുഎസില്‍ നിന്ന് സമ്പാദിച്ച പണം കയില്‍ സുരക്ഷിതമായിരിക്കും, നിയമപരമായി വീണ്ടും യുഎസിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നിങ്ങനെയാണ് സെല്‍ഫ് ഡീപോര്‍ട്ടിന്‍റെ ഗുണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
- dated 14 Apr 2025

Comments:

Keywords: America - Otta Nottathil - us_asks_foreigners_to_register_or_jail America - Otta Nottathil - us_asks_foreigners_to_register_or_jail,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ny_archdioces_to_pay_800_million_dollar_to_sex_abuse_subvivors_oct_25_2026
അമേരിക്ക ചരിത്രപരമായ നീതി; വൈദികരുടെ ലൈംഗിക അതിക്രമ ഇരകള്‍ക്ക് 80 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ന്യൂയോര്‍ക്ക് അതിരൂപത
ukraine_europe_us_officials_meet_for_talk_to_end_war_oct_09_2026
അമേരിക്ക ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്കയും യൂറോപ്പും; മയാമിയില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കം
new_regulations_H_1_B_visa_US_indians_affected_oct_2_2026
അമേരിക്ക ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു
അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമെരിക്ക പിന്മാറി
അമേരിക്ക സുനിത വില്യംസ് വിരമിക്കുന്നു, ലക്ഷങ്ങള്‍ പെന്‍ഷന്‍ വാങ്ങി വിശ്രമം
അമേരിക്ക ട്രംപ് ക്രിമിനലെന്ന് ഇറാന്‍